2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ബാന്‍ എന്‍ഡോസള്‍ഫാന്‍










  

എന്‍ഡോസള്‍ഫാന്‍ ഒരു മാരകവിഷമാണെന്നതിന്    എല്ലാ തെളിവുകളും ഉണ്ടായിട്ടും നമ്മുടെ കേന്ദ്രമന്ത്രിമാര്‍  അതിന് അനുകുലനിലപാടെടുക്കുന്നു    . ഇത്തരം ഭരണാധികാരികള്‍ ജനാധിപത്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന  കാന്‍സറുകള്‍  ആണ്  . ഇവര്‍ നമുക്ക് സമാധാനമായി ജീവിക്കാന്‍ ഉള്ള അവസരം നഷ്ടപ്പെടുത്തുന്നു. നമ്മുടെ ജലവും വായുവും മലിനമാക്കുന്നു . നമ്മുടെ തലമുറയെ രോഗികളാക്കുന്നു  .പ്രതികരിക്കൂ . 

                              ബാന്‍ എന്‍ഡോസള്‍ഫാന്‍
ഈ പ്രശ്നത്തില്‍ കേരളത്തിലെ മന്ത്രിമാരുടെ പ്രതികരണവും  വളരെ മോശമാണെന്നു പറയാതെ വയ്യാ  . രാഷ്ട്രിയമുതലെടുപ്പിന് വേണ്ടി മാത്രമാണ്  അവര്‍ പ്രതിഷേധം ആരംഭിച്ചതും നടത്തിക്കൊണ്ടിരിക്കുന്നതും  . ഇപ്പോഴും അവരുടെയെല്ലാം തണുത്ത പ്രതികരണം കാണുമ്പോള്‍ സത്യത്തില്‍ തോന്നുന്നത് വെറുപ്പാണ് .
പണ്ട്  ചുങ്കക്കാരും കൊള്ളക്കാരുമായിരുന്നു സമുഹത്തില്‍ വെറുക്കപ്പെട്ടവര്‍  ; പക്ഷെ ഇന്ന് ആ സ്ഥാനത്തിനര്‍ഹര്‍  രാഷ്ട്രിയക്കാര്‍ മാത്രം  . 
 മിക്കവാറും എല്ലാ രാജ്യങ്ങളും നിരോധിച്ച ഈ വിഷത്തിനെ  എന്തുകൊണ്ട്  ഇന്ത്യയിലെ രാഷ്ട്രിയക്കാരും മന്ത്രിമാരും സംരക്ഷിക്കുന്നു?  മുപ്പതുവെള്ളിക്കാശിനായി ഇവര്‍ ഒരു ജനതയെ മുഴുവന്‍ ഒറ്റുന്നു.! 
തങ്ങള്‍   അഭിനവയുദാസുമാരായി  ജനങ്ങള്‍ക്ക്‌ മുന്‍പില്‍ തരം താഴുന്ന അവസ്ഥ ശരത് പവാറും  ജയറാം രമേശും കണ്ടില്ലെന്നു നടിക്കരുത് .