............എന്റെ നാട്ടില്‍ വന്നതിനു നന്ദി. വീണ്ടും വരണേ............
2011, ജൂലൈ 11, തിങ്കളാഴ്‌ച
ആരാണ് കുഴപ്പക്കാര്‍ ?
പത്രങ്ങളിലെ പീഡന വാര്‍ത്തകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഇരയും ഇരയാക്കപ്പെടുന്നവരും കൌമാരക്കാര്‍ . ഇതു കാണുമ്പോള്‍ ഇപ്പോഴത്തെ തലമുറയ്ക്ക് എന്തോ ഒരു കുഴപ്പമില്ലേ എന്ന് തോന്നിപ്പോവുന്നു. പല കുട്ടികള്‍ക്കും "നല്ല മാതാപിതാക്കള്‍ ഇല്ലാ" എന്ന കുഴപ്പം.
2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച
ബാന്‍ എന്‍ഡോസള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ ഒരു മാരകവിഷമാണെന്നതിന് എല്ലാ തെളിവുകളും ഉണ്ടായിട്ടും നമ്മുടെ കേന്ദ്രമന്ത്രിമാര്‍ അതിന് അനുകുലനിലപാടെടുക്കുന്നു . ഇത്തരം ഭരണാധികാരികള്‍ ജനാധിപത്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന കാന്‍സറുകള്‍ ആണ് . ഇവര്‍ നമുക്ക് സമാധാനമായി ജീവിക്കാന്‍ ഉള്ള അവസരം നഷ്ടപ്പെടുത്തുന്നു. നമ്മുടെ ജലവും വായുവും മലിനമാക്കുന്നു . നമ്മുടെ തലമുറയെ രോഗികളാക്കുന്നു .പ്രതികരിക്കൂ .
ബാന്‍ എന്‍ഡോസള്‍ഫാന്‍
ഈ പ്രശ്നത്തില്‍ കേരളത്തിലെ മന്ത്രിമാരുടെ പ്രതികരണവും വളരെ മോശമാണെന്നു പറയാതെ വയ്യാ . രാഷ്ട്രിയമുതലെടുപ്പിന് വേണ്ടി മാത്രമാണ് അവര്‍ പ്രതിഷേധം ആരംഭിച്ചതും നടത്തിക്കൊണ്ടിരിക്കുന്നതും . ഇപ്പോഴും അവരുടെയെല്ലാം തണുത്ത പ്രതികരണം കാണുമ്പോള്‍ സത്യത്തില്‍ തോന്നുന്നത് വെറുപ്പാണ് .
പണ്ട് ചുങ്കക്കാരും കൊള്ളക്കാരുമായിരുന്നു സമുഹത്തില്‍ വെറുക്കപ്പെട്ടവര്‍ ; പക്ഷെ ഇന്ന് ആ സ്ഥാനത്തിനര്‍ഹര്‍ രാഷ്ട്രിയക്കാര്‍ മാത്രം .
മിക്കവാറും എല്ലാ രാജ്യങ്ങളും നിരോധിച്ച ഈ വിഷത്തിനെ എന്തുകൊണ്ട് ഇന്ത്യയിലെ രാഷ്ട്രിയക്കാരും മന്ത്രിമാരും സംരക്ഷിക്കുന്നു? മുപ്പതുവെള്ളിക്കാശിനായി ഇവര്‍ ഒരു ജനതയെ മുഴുവന്‍ ഒറ്റുന്നു.!
തങ്ങള്‍ അഭിനവയുദാസുമാരായി ജനങ്ങള്‍ക്ക് മുന്‍പില്‍ തരം താഴുന്ന അവസ്ഥ ശരത് പവാറും ജയറാം രമേശും കണ്ടില്ലെന്നു നടിക്കരുത് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)